കണ്ണൂർ : കണ്ണൂരിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിനി പുത്തൻവീട്ടിൽ കമലാക്ഷി ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെ വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം..
ശ്വാസം മുട്ടലും അസ്വസ്ഥതകളും കണ്ടതോടെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന .കമലാക്ഷിക്ക് നേരത്തെ ഇത്തരത്തിൽ ശ്വാസം മുട്ടലും അസ്വസ്ഥതകളും ഉണ്ടായിരുന്നു. ഇവരുടെ മൃതദേഹം ഇൻക്വസ്റ് നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ......
അതിനു മുൻപ് പോസ്റ്റുമോർട്ടം നടപടികൾ ക്രമീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.......
എന്തുകൊണ്ട് സംഭവിക്കുന്നു? ഭക്ഷണം തൊണ്ടയിൽ കുടുങ്ങുന്നതിന് പല കാരണങ്ങളുണ്ടാവാം:......
വേഗത്തിൽ ഭക്ഷണം കഴിക്കുന്നത്: തിരക്കിട്ട് ഭക്ഷണം കഴിക്കുമ്പോൾ ശരിയായി ചവച്ചരയ്ക്കാതെ വിഴുങ്ങാൻ ശ്രമിക്കുന്നത്.......
ശരിയായി ചവയ്ക്കാതിരിക്കുക: വലിയ കഷ്ണങ്ങളായി ഭക്ഷണം കഴിക്കുന്നത്.......
സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുമ്പോൾ: ഭക്ഷണം കഴിക്കുന്നതിനിടെ സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുമ്പോൾ ഭക്ഷണം ശ്വാസനാളത്തിലേക്ക് തെറ്റിപ്പോകാനുള്ള സാധ്യതയുണ്ട്......
മദ്യപാനം: മദ്യപാനം അന്നനാളത്തിലെ പേശികളുടെ നിയന്ത്രണം കുറയ്ക്കാൻ സാധ്യതയുണ്ട്.......