യുവതി ട്രെയിനില്‍നിന്ന് വീണു മരിച്ചു


 എടപ്പാള്‍: ട്രെയ്‌നില്‍ നിന്ന് വീണ് യുവതി മരിച്ചു. ശുകപുരം കാരാട്ട് സദാനന്ദന്റെ മകള്‍ രോഷ്ണി (30) ആണ് ബുധനാഴ്ച രാവിലെ ആറു മണിയോടെ ചോളാര്‍പ്പേട്ടക്കടുത്ത് തീവണ്ടിയില്‍ നിന്ന് വീണു മരിച്ചത്. 

ചെന്നൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭര്‍തൃ പിതാവിനെ കാണാനായി ചൊവ്വാഴ്ച രാത്രിയാണ് ഭര്‍ത്താവ് രാജേഷിനൊപ്പം രോഷ്ണി തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസില്‍ കയറിയത്. രാവിലെ ആറു മണിക്ക് എഴുന്നേറ്റ് ശൗചാലയത്തിലേക്ക് പോകണമെന്ന് പറഞ്ഞ രോഷ്ണിയെ ഭര്‍ത്താവ് അതുവരെ അനുഗമിച്ചിരുന്നു. പിന്നീട് മാറി നിന്ന രാജേഷ് ഏറെ സമയം കഴിഞ്ഞിട്ടും രോഷ്ണി ഇറങ്ങി വരാത്തത് കണ്ട് നോക്കിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോളാര്‍പ്പേട്ടിനടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലിസ് അന്വേഷണം ആരംഭിച്ചു.


Post a Comment

Previous Post Next Post