കണ്ണൂർ മട്ടന്നൂർ :ചക്ക പറിക്കാൻ പോയപ്പോള്‍ കാണാതായ വായോധികയുടെ മൃതദേഹം കണ്ടെത്തി. മട്ടന്നൂർ മരുതായി നാലാങ്കേരിയിലെ ടി.കെ നബീസയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരം മുതല്‍ ഇവരെ കാണാതായതിനെ തുടർന്ന് തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് നബീസയെ കാണാതായത്
തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചില്‍ നടത്തി വരികയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെ വീടിനടുത്ത പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പറമ്ബില്‍ ചക്ക പറിക്കാൻ പോയതെന്നാണ് സംശയം.തോട്ടി പിടിച്ച നിലയില്‍ പറമ്ബില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മട്ടന്നൂർ പോലീസെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.ഹൃദയാഘാതമോ മറ്റോയാകം മരണകാരണമെന്നും ദുരൂഹത ഇല്ലെന്നുമാണ് പ്രാഥമിക നിഗമനം. ചക്കരക്കല്‍ മൗവഞ്ചേരി കീരിയോട് സ്വദേശിയായ ഇവർ കഴിഞ്ഞ രണ്ടു വർഷമായി നാലാങ്കേരിയിലാണ് താമസം
