കോഴിക്കോട് താമരശ്ശേരി ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ലോറി ക്ലീനർക്ക് ഗുരുതരമായി പരുക്കേറ്റു. മാനന്തവാടി തരുവണ സ്വദേശി യൂസഫിനാണ് പരുക്കേറ്റത്, ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
