കോട്ടയം: എം.സി. റോഡില്‍ നാട്ടകം സിമന്റ് കവലാ ജങ്ഷനില്‍ പാല്‍ വണ്ടിയും കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്പ്രസ് ബസും തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു.
അപകടത്തില്‍ പാല്‍ വണ്ടിയിലെ ജീവനക്കാരനാണ് പരുക്കേറ്റത് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രാവിലെ കിടങ്ങൂരില്‍ നടന്ന മറ്റൊരു അപകടത്തില്‍ ഒരാള്‍ക്ക് ജീവൻ നഷ്ടമായിരുന്നു.
കിടങ്ങൂരില്‍ പാലാ ഭാഗത്ത് നിന്ന് ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ കാര്‍ യാത്രികനായായ ബൈസണ്‍ വാലി സ്വദേശി സാജി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.
അപകടത്തില്‍ ഇയാളുടെ ഭാര്യക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
