പത്തനംതിട്ടയിൽ യുവാവിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി; അയൽവാസിയെ കാണാനില്ല



പത്തനംതിട്ടയിൽ യുവാവിനെ വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കൂടലില്‍ ആയിരുന്നു സംഭവം. കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്. കുത്തേറ്റ് ചോര വാര്‍ന്ന നിലയിലായിരുന്നു ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് യുവാവിന് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്.


രാജന്‍റെ അയൽവാസിയായ അനിൽ ആണ് ഇയാളെ കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ അയൽവാസി അനിൽ ഒളിവിൽ പോയിരിക്കുകയാണ്. രാജൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. രാജനും അനിലും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടെന്നും ഇത്തരത്തിൽ മദ്യപിക്കുന്നതിനിടെ ഉണ്ടായ വാഴക്കാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പോലീസിന്റെ നിഗമനം.


ഇരുവരും രാത്രിയിൽ വീട്ടിൽ വെച്ച് മദ്യപിച്ച ശേഷം വഴക്കുണ്ടായതാവാമെന്നാണ് പ്രാഥമിക വിവരം. ഇതിന് പിന്നാലെ അനിൽ രാജനെ കുത്തിയിട്ടുണ്ടാവാം എന്നുമാണ് പോലീസ് പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.


Post a Comment

Previous Post Next Post