ചിറ്റൂർ പുഴയിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു മറ്റൊരു യുവാവിനെ കാണാതായി രക്ഷാപ്രവർത്തനം തുടരുന്നു



പാലക്കാട്: പുഴയിൽ കുളിക്കാനെത്തിയ പത്തംഗ വിദ്യാർഥി സംഘത്തിലെ രണ്ട് യുവാക്കൾ പുഴയിലെ ചുഴിയിൽപ്പെട്ടു. ചിറ്റൂർ പുഴയിലാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. രണ്ട് പേരിൽ ഒരാൾ മരിച്ചു. ഒരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ശ്രീ ഗൗതം എന്ന വിദ്യാർഥിയാണ് മരിച്ചത്.


അരുൺ എന്ന വിദ്യാർഥിയെ കണ്ടെത്താനായി തിരച്ചിൽ നടക്കുകയാണ്. ഫയര്ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. കോയമ്പത്തൂർ കോളേജിലെ വിദ്യാർഥികളാണ് ഇരുവരും. മരിച്ച ശ്രീ ഗൗതം രാമേശ്വരം സ്വദേശിയാണ്.


ചിറ്റൂർ പുഴക്കകത്തെ ഷൺമുഖം കോസ്വേയിലാണ് ഇവർ കുടുങ്ങിയത്. വലിയ പൈപ്പിനകത്ത് അകപ്പെട്ടതോടെ പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ ഒഴുക്കിൽ പെടുകയായിരുന്നു.

Post a Comment

Previous Post Next Post