പാലക്കാട്: പാലക്കാട് ജില്ലയിൽ കനത്ത മഴയിൽ വാണിയംകുളത്ത് മലവെള്ളപ്പാച്ചിൽ. ഉരുൾപൊട്ടിയാതായി സംശയമെന്ന് പ്രദേശവാസികൾ. വീട്ടുമുറ്റത്ത് കല്ലും മണ്ണും വന്നടിഞ്ഞു. വീടുകളിൽ നിന്ന് ആളുകൾ ഇറങ്ങിയോടി. വാളിയൻ കുളം പഞ്ചായത്തിലെ പനയൂർ വെസ്റ്റ് പതിനേഴാം വാർഡിലാണ് സംഭവം ഉണ്ടായത്. ഇന്നലെ മുതൽ പെയ്ത കനത്ത മഴയിൽ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു. പ്രദേശത്തെ മൂന്നു വീടുകളിലെ മതിലുകൾ മറിഞ്ഞുവീണു. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. വാർഡ് മെമ്പർ സ്ഥലത്തെത്തി പരിശോധിച്ച ശേഷം അധികൃതരെ വിവരം അറിയിച്ചു. ഇപ്പോൾ സ്ഥിതി ശാന്തമാണ് എന്നാൽ വീണ്ടും മഴ ശക്തി പ്രാപിച്ചാൽ മഴവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.......
