കണ്ണൂർ പയ്യന്നൂർ.ജൽ ജീവൻ മിഷൻ്റെ പൈപ്പ് ലൈൻ ജോലിക്കെത്തിയ യുവാവ് തോട്ടിൽ മുങ്ങി മരിച്ചു.തിരുവനന്തപുരം പെരിങ്ങമല മാടത്തറ പുന്നമൻവയൽ സ്വദേശി ശിവാനന്ദൻ്റെ മകൻ എസ്.അനീഷ്(33) ആണ് മരണപ്പെട്ടത്.ഞായറാഴ്ച വൈകുന്നേരം 3.30 മണിയോടെ കൊഴുമ്മൽ വെരീക്കര ക്ഷേത്രത്തിന് സമീപം വില്ലേജ്ഓഫീസിനടുത്ത തോട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് മുങ്ങി താണുപോയത്. സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി കണ്ടെത്തിആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊഴുമ്മലിൽ വാടക വീട്ടിൽ താമസിച്ചാണ് ഇവർ പൈപ്പ് ലൈൻ ജോലി ചെയ്തുവരുന്നത്.കൂടെ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശി എം.മിഥുൻ്റെ പരാതിയിൽ പയ്യന്നൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
