കോട്ടയം തലയോലപ്പറമ്പ്: തമിഴ്നാട് തഞ്ചാവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തലയോലപ്പറമ്പ് ഇടവട്ടം സ്വദേശി മരിച്ചു. ഇടവട്ടം രാഗരശ്മിയിൽ പരേതനായ മുരളീധരൻപിള്ളയുടെ മകൻ ഇന്ത്യൻ ഓവർസീസ് ബാങ്ക് തഞ്ചാവൂർ നാഗപട്ടണം റീജണൽ ഓഫീസിലെ ജീവനക്കാരൻ എം. രാഹുൽ (36) ആണ് മരിച്ചത്.
തിങ്കളാഴ്ച ജോലിക്കുശേഷം സ്പോർട്സ് മീറ്റിൽ പങ്കെടുത്ത് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ രാത്രി ഒൻപതിനായിരുന്നു അപകടം. റോഡിൽ തലയടിച്ചുവീണ രാഹുലിനെ തമിഴ്നാട് പോലീസെത്തി തിരുവാരൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാഹുലിന്റെ ലൈസൻസിൽനിന്ന് വിലാസം കണ്ടെത്തി ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ സംസ്കരിക്കും.
ചൊവ്വാഴ്ച ഇടവട്ടത്തെ വീട്ടിലേക്ക് വരാനിരിക്കേയായിരുന്നു അപകടം. അമ്മ: കൃഷ്ണകുമാരി. ഭാര്യ: പൂർണിമാ മോഹൻ (ആലപ്പുഴ ചെക്കിടിക്കാവ് എടത്വാ കാർത്തിക കുടുംബാംഗം) മകൻ: ഇഷാൻ കൃഷ്ണ (വെള്ളൂർ ഭവൻസ് സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥി).
