മലപ്പുറം തവനൂർ സ്വദേശിയെ കുവൈത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കുവൈത്ത് സിറ്റി: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശി നിര്യാതനായി. തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മരിച്ചത്.

മെഹ്ബൂലയിൽ ഇദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. മരണകാരണം വ്യക്തല്ല. മൃതദേഹം നടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി.

മാറഫി അൽഗസീർ കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: കിഴക്കേക്കര ചിന്നപ്പു. മാതാവ്: സൗമിനി. ഭാര്യ: സൗമ്യ.


Post a Comment

Previous Post Next Post