ഇടുക്കി : അടിമാലിക്ക് സമീപം കല്ലാർകുട്ടി- പനംകുട്ടിയിൽ വാഹനാപകടം നിയന്ത്രണം നഷ്ട്ടപ്പെട്ട കെഎസ്ആർറ്റിസി ഉല്ലാസയാത്ര ബസ്സ് മൺ തിട്ടയിൽ ഇടിച്ചുനിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.
.കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത് ഉല്ലാസയാത്രപോയ KL15A1980 എന്ന KSRTC ബസ് ആണ് അപകടത്തിൽ പെട്ടത് മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രേക്ക് നഷ്ട്ടപ്പെട്ടതാവാം അപകട കാരണമെന്ന് പ്രാഥമിക നിഗമനം.
കണ്ണൂരിൽ നിന്നും രാമക്കൽമേട് കണ്ടശേഷം തിരിച്ചുപോകും വഴിയാണ് അപകടം സംഭവിച്ചത് വെള്ളത്തൂവൽ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. റോഡ് നിലവിൽ ബ്ലോക്ക് ആണ്.ഈ പ്രദേശത്ത് നിരവധി വാഹനങ്ങൾ ഇതിന് മുന്നേയും അപകടത്തിൽ പെട്ടിട്ടുണ്ട്.
