മലപ്പുറം പരപ്പനങ്ങാടി: പെയിന്റിംങ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതിവീണ് ബിഹാര്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. ബിഹാറിലെ കജേത സ്വദേശി മുഹമ്മദ് ഹജ്‌റത്ത് അലി(29)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടടുത്താണ് സംഭംവം. പരപ്പനങ്ങാടി പുത്തരിക്കലിലെ വ്യാപാര സ്ഥാപനത്തിന് മുകളില്‍ പെയിന്റിംങ് ജോലിക്കിടെയാണ് അപകടമുണ്ടായത്. ഉടന്‍ തന്നെ പരപ്പനങ്ങാടിയിലേയും തിരൂരങ്ങാടിയിലേയും സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
