നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം, ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്



 കൊച്ചി  വൈറ്റില പാലത്തിൽ  നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരസ്പരം മത്സരിച്ച് ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയത്. കുണ്ടന്നൂർ മുതൽ കാറുകൾ മത്സരം നടത്തുകയാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.


അപകടത്തിനിടയാക്കിയ രണ്ടു കാറുകളും വൈറ്റില മേൽപാലത്തിൽ വെച്ച് മുന്നോട്ട് കയറിപോകാൻ ശ്രമിക്കുകയും ഗ്യാപ്പ് കിട്ടാത്തതിനെത്തുടർന്ന് അമിത വേഗതയിൽ എത്തിയ കാർ ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. KL 39 V 2025 എന്ന കാറാണ് അപകടത്തിനിടയാക്കിയത്

Post a Comment

Previous Post Next Post