കൊപ്പം നക്ഷത്ര ബാറിന് സമീപം നിയന്ത്രണംവിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായത്..
അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.. പരിക്കേറ്റവരെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം പട്ടാമ്പി ഭാഗത്ത് നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക് പോവുകയായിരുന്ന തവക്കൽ എന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.. കൊപ്പം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു
