കുടുംബത്തോടൊപ്പം കാറില്‍ പോകുകയായിരുന്ന ഗൃഹനാഥന്‍ വളപട്ടണം പുഴയിലേക്ക്‌ ചാടി

 


കണ്ണൂര്‍ പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപി (63)യാണ്‌ ചാടിയത്‌ ഇന്നലെ വൈകുന്നേരം 4.30 മണിയോടെയാണ്‌ സംഭവം. ആശുപത്രിയില്‍ നിന്നും കുടുംബത്തോടൊപ്പംകീച്ചേരിയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ ഗതാഗത കുരുക്കില്‍പ്പെട്ട കാറില്‍ നിന്നും ഇറങ്ങിയ ഗോപി പുഴയിലേക്ക്‌ ചാടുകയായിരുന്നു.

ബന്ധുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ വളപട്ടണം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ സ്‌ഥലത്തെത്തിയ വളപട്ടണം ഇന്‍സ്‌പെക്‌ടര്‍ പി. വിജേഷിന്റെ നേതൃത്വത്തില്‍ പോലീസും കണ്ണൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും കോസ്‌റ്റല്‍ പോലീസും സംയുക്‌തമായി വളപട്ടണം പുഴയില്‍ തിരച്ചില്‍ നടത്തിവരികയാണ്‌.

Post a Comment

Previous Post Next Post