കോഴിക്കോട് എലത്തൂരിൽ ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണു പെൺകുട്ടിക്ക് പരിക്ക്

  


കോഴിക്കോട് :  മംഗലാപുരം - കോയമ്പത്തൂർ എക്സ്പ്രസിൽ നിന്നും വീണു പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് എലത്തൂർ പാവങ്ങാട് റെയിൽവേ മേൽപാലത്തിനു നൂറു മീറ്റർ മാറിയാണ് റിഹ (19) എന്ന പെൺകുട്ടി ട്രെയിനിൽ നിന്ന് വീണത്.

ഇവരെ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയ്ക്കു പിന്നാലെ അപായച്ചങ്ങല വലിച്ച് ട്രെയിൻ 21 മിനിറ്റോളം നിർത്തിയിട്ടതിനാൽ വൈകിയാണ് സർവീസ് പുനഃരാരംഭിച്ചത്.

Post a Comment

Previous Post Next Post