മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനിയനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തി കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്
ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യപിച്ചിരുന്നു. രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍.
