ബൈക്ക് ഓടിക്കുന്നതിനിടെ; ഹൃദയാഘാതം വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞ് സുഹൃത്തിന് പരിക്ക്



കാസർകോട്  ബേഡകം:   സ്കൂട്ടറില്‍ സഞ്ചരിക്കവെ ഹൃദയാഘാതം സംഭവിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞ് മർച്ചന്റ് നേവി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ബേളന്തടുക്കയിലെ സി. രവീന്ദ്രൻ - ഗീത ദമ്ബതികളുടെ മകൻ കൗശിക്ക് (19) ആണ് മരിച്ചത്.


മുംബൈയില്‍ മർച്ചന്റ് നേവി കോഴ്‌സിന് പഠിക്കുന്ന കൗശിക്ക് ഓണാവധിക്കായി നാട്ടില്‍ വന്നതായിരുന്നു. തിരുവോണനാളില്‍ രാത്രി ഒൻപത് മണിയോടെ പൊയിനാച്ചി-കുണ്ടംകുഴി പാതയിലെ പറമ്ബിലാണ് അപകടം നടന്നത്.


കൗശിക്ക് ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന സുഹൃത്ത് കൈലാസിനാണ് പരിക്കേറ്റത്. ചെർക്കളയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.


അപകടം കണ്ട നാട്ടുകാർ ഉടൻതന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കൗശിക്കിന്റെ ജീവൻ രക്ഷിക്കാനായില്ല. കൗശിക്കിന് സ്കൂട്ടർ ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂവെന്ന് മേല്‍പ്പറമ്ബ് പോലീസ് അറിയിച്ചു. മൃതദേഹം കാസർകോട് ജനറല്‍ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൗശിക്കിന് ഏക സഹോദരിയാണ്, ശിഖ.


വാഹനം ഓടിക്കുമ്ബോള്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുക.

Post a Comment

Previous Post Next Post