കോഴിക്കോട് കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം; പോസ്റ്റ് മുറിഞ്ഞ് ലോറിക്ക് മുകളിലേക്ക് പതിച്ചു



 കോഴിക്കോട് കല്ലാച്ചിയിൽ ലോറി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം. പോസ്റ്റ് മുറിഞ്ഞു വീണ് ലോറിക്ക് മുകളിലേക്ക് പതിച്ചു . ഇന്ന് പുലർച്ചെ 5 :30 യോടെയാണ് അപകടം . കല്ലാച്ചിയിൽ ടാർ മിക്സ് കൊണ്ടുപോവുകയായിരുന്നു ലോറിയാണ് അപകടത്തിൽപ്പെട്ടത് .

കെ എസ് സി ബി തൊഴിലാളികൾ എത്തി വൈദ്യുതി ലൈൻ ഓഫ് ചെയ്‌തതിനു ശേഷമാണ് ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും തൊഴിലാളിയെയും പുറത്തിറക്കിയത് . ഫയർഫോഴ്സും നാട്ടുകാരും ചേർന്നുകൊണ്ട് ഗതാഗതം പുനഃസ്ഥാപിച്ചു .


Post a Comment

Previous Post Next Post