പ്ലസ് ടു വിദ്യാര്‍ഥിനി മലമുകളില്‍ മരിച്ച നിലയില്‍

 


പാലക്കാട്: കൊല്ലങ്കോട് വിദ്യാർഥിനിയെ മലമുകളിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലങ്കോട് രാജാസ് സ്‌കൂളിലെ പ്ലസ്ട‌ വിദ്യാർഥി ഗോപികയെയാണ് തീപൊള്ളലേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള കള്ളിയംപാറ മലമുകളിലാണ് മൃതദേഹം കണ്ടത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ അമ്മ തന്നെയാണ് മൃതദേഹം കണ്ടത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് കൊല്ലങ്കോട് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post