കാസര്‍കോട് ഉദുമ: കിണറിന് മുകളിലൂടെയുള്ള വൈദ്യുതി സര്‍വീസ് ലൈനില്‍ വീണ ഓല എടുത്തു മാറ്റുന്നതിനിടയില്‍ കിണറില്‍ വീണ് യുവാവിന് ദാരുണാന്ത്യം. ഉദുമ വലിയവളപ്പിലെ അശ്വിന്‍ അരവിന്ദ് (18) ആണ് മരിച്ചത്. ഓല മാറ്റുന്നതിനിടയില്‍ അശ്വിന്‍ കിണറിലേക്ക് വീഴുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തിയാണ് അശ്വിനെ പുറത്തെടുത്തത്.
