തിരുവനന്തപുരം: തിരുവനന്തപുരത്ത് അപകടത്തിൽ മധ്യവയസ്കന് ദാരുണാന്ത്യം. ആഴാകുളം ചിറ്റാഴാകുളം മേലെ ചാനൽക്കര വീട്ടിൽ ബാബു (59) ആണ് മരിച്ചത്. തിരുവോണ ദിവസം രാത്രിയായിരുന്നു സംഭവം. ഓണാഘോഷ പരിപാടികൾ കണ്ട് വീട്ടിലേക്ക് നടന്നുപോവുകയായിരുന്നു ബാബു.
ഈ സമയത്ത് റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ചാണ് അപകടം സംഭവിച്ചത്. നാട്ടുകാർ ഓടിക്കൂടി ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈനി.മക്കൾ: നിമിഷ ബാബു, നിഖിൽ ബാബു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി സംസ്കരിച്ചു
