വയനാട് ബത്തേരിയിൽ വാഹനാപകടം യുവാവ് മരിച്ചു



വയനാട് ബത്തേരി പഴൂർ മുണ്ടക്കൊല്ലി യിൽ ബൈക്ക് അപകടം യുവാവ് മരണപ്പെട്ടു.കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്മായിൽ (32) ആണ് മരിച്ചത്. 


ഇന്ന് രാവിലെ 8.15 ഓടെ സുൽത്താൻബത്തേരി പാട്ടവയൽ റോഡിൽ മുണ്ടക്കൊല്ലിയിലാണ് അപകടം. സുൽത്താൻ ബത്തേരിയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബസ്സും ബത്തേരി ഭാഗത്തേക്ക് വരിക യായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. സുൽത്താൻബത്തേരി സ്വകാര്യ വ്യാപാര സ്ഥാ പനത്തിലെ ജീവനക്കാരനാണ് ഇദ്ദേഹം. നൂൽപ്പുഴ പോലീസ് തുടർനടപടികൾ സ്വീകരിക്കുന്നു

Post a Comment

Previous Post Next Post