എറണാകുളം കോതമംഗലം: കോതമംഗലത്തിന് സമീപം കറുകടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. കോതമംഗലം ഭാഗത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കാറും, പിക്കപ്പ് വാനും, ബൈക്കും, എതിരെ വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. പറിക്കെട്ടവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.