തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി മരിച്ചു



തലശ്ശേരിയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് കോൺഗ്രസ് ടൗൺ മണ്ഡലം സെക്രട്ടറി മരിച്ചു . ആലക്കാടൻ ഹൗസിൽ എ.പി. വികാസ് (56) ആണ് മരിച്ചത്. കോണോർ വയൽ സ്റ്റേഡിയത്തിന് സമീപം ചൊവ്വാഴ്‌ച രാത്രി 10.15-നാണ് അപകടം നടന്നത്.


പരിക്കേറ്റ ബൈക്ക് യാത്ര ക്കാരെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു . കോൺഗ്രസ് തലശ്ശേരി ടൗൺ മണ്ഡലം സെക്രട്ടറിയാണ് വികാസ്. പരേതരായ ആലക്കാടൻ രാഘവൻറെയും കൗസല്യയുടെയും മകനാണ്. ഭാര്യ: പ്രസീത (നഴ്സ്, ജോസ്ഗിരി ആസ്പത്രി). മക്കൾ: ശ്വേന്തക്, ശ്രീരംഗ്. സഹോദരങ്ങൾ: ദിനേശ് കുമാർ, പ്രഭാവതി, വിപിൻ, പരേതരായ ജല ജ, പ്രേമജ.


Post a Comment

Previous Post Next Post