കോഴിക്കോട് കൈവേലിയില്‍ ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു



കൈവേലി ∙ ഇരുനില കെട്ടിടത്തിൽ നിന്ന് വീണ് യുവാവ് മരിച്ചു. കൈവേലി സ്വദേശി ചമ്പിലോറ നീളം പറമ്പത്ത് പരേതനായ കണാരന്‍റെ മകന്‍ വിജേഷ് (34) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ കല്ലംങ്കോട്ടെ വ്യാപാര സ്ഥാപനത്തിന്‍റെ പ്ലാസ്റ്ററിങ് ജോലിക്കിടെയായിരുന്നു അപകടം. ഉയരത്തിനായി ഇട്ട പലക തെന്നിനീങ്ങി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. അമ്മ:ദേവി. ഭാര്യ: അശ്വതി. മക്കൾ: ആഷ്‍വിക് വിജേഷ്, ആർഷിവ് വിജേഷ്.

Post a Comment

Previous Post Next Post