ബാർബറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



പുൽപള്ളി: പാതിരി പുത്തൻപുരയ്ക്കൽ പി.ജെ.ഷാജു(56)വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പാതിരി വെള്ളുപാടി കോളനിക്ക് സമീപം ആൾതാമസമില്ലാതെ കിടന്നിരുന്ന വീട്ടിനുള്ളിലാണ് ഷാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്‌ചത്തോളം പഴക്കമുണ്ട്. കുറച്ച് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥ‌ലത്തെത്തി.



Post a Comment

Previous Post Next Post