കോഴിക്കോട് കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടെയിനിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. കമ്പിക്കൈപറമ്പില്‍ വിജീഷ് ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. ഇന്ന് ഉച്ചയ്ക്ക് കൊയിലാണ്ടി റെയില്‍വെ മേല്‍പ്പാലത്തിനടിയിലെ റെയിലരികിലൂടെ നടക്കെവെയാണ് ട്രെയിന്‍ തട്ടിയത്.
ഗുരുതരമായി പരിക്കേറ്റ വിജീഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്
അച്ഛന്‍: വാസു, അമ്മ: സുഭാഷിണി. സഹോദരങ്ങള്‍: സുഭാഷ്, സിഞ്ചു. സംസ്‌കാരം നാളെ.
