മലപ്പുറം: കൊണ്ടോട്ടി മൊറയൂർ വാലഞ്ചേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൊറയൂർ അരിമ്പ്ര ട്രാൻസ്ഫോമർ പടി, ബിരിയപ്പുറം സ്വദേശി എടക്കോടൻ പള്ളിയാളി മുഹമ്മദ് (55) ആണ് മരിച്ചത്.
കാർ മുഹമ്മദ് സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ ഉടൻതന്നെ കോഴിക്കോട് മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വർഷങ്ങളോളം സൗദി അറേബ്യയിലെ ജിദ്ദയിൽ പ്രവാസിയായിരുന്നു ഇദ്ദേഹം. ബലദിലെ അൽ ഫൈസൽ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ ബിസിനസ്സ് നടത്തിവരികയായിരുന്നു. മയ്യിത്ത് കോഴിക്കോട് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
