ആനക്കം പോയിൽ പുല്ലുരാംപാറ കുറുങ്കയത്ത് വിദ്യാർത്ഥി മുങ്ങി മരിച്ചു


കോഴിക്കോട് ആനക്കം പോയിൽ പുല്ലുരാംപാറ കുറുങ്കയത്ത്   ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് ഇരുവഴിഞ്ഞി പുഴയിലാണ് വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഓമശ്ശേരി സ്വദേശി അനുഗ്രഹ് (17) ആണ് മരിച്ചത്.


പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ കണ്ടെത്തി തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

 


Post a Comment

Previous Post Next Post