ഓണാവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിച്ചുപോകാനിരിക്കെ ബൈക്കപകടം; യുവ എന്‍ജിനീയര്‍ മരിച്ചു



 കാസർകോട്  ബേത്തൂർപാറ : ഇരിയണ്ണിക്കടുത്ത് മഞ്ചക്കല്ലിൽ ബൈക്കപകടത്തിൽ യുവ എൻജിനീയർ മരിച്ചു. തീർഥക്കര സ്വദേശി എം.ജിതേഷ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം

ബോവിക്കാനത്തുനിന്ന് ബേത്തൂർപാറയിലേക്ക് ബൈക്കിൽ വരികയായിരുന്ന ജിതേഷ് മഞ്ചക്കൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനരികിൽ ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയിലും പിന്നീട് കാത്തിരിപ്പുകേന്ദ്രത്തിന്റെ തൂണിലുമിടിച്ച് വീഴുകയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ്

ഓണാവധിക്ക് നാട്ടിൽവന്ന് ചൊവ്വാഴ്ച വൈകിട്ട് തിരിച്ചുപോകാനിരിക്കെയാണ് അപകടമുണ്ടായത്. അച്ഛൻ: എ.വിജയൻ തീർഥക്കര. അമ്മ: എം.ശാലിനി. സഹോദരൻ: എം.ജിഷ്ണു (പ്ലസ്വൺ വിദ്യാർഥി, ജിഎച്ച്എസ്എസ്, ബേത്തൂർപാറ). സംസ്കാരം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.

Read more at: https://truevisionnews.com/news/313664/a-young-engineer-died-tragically-in-a-bike-accident-at-manjakallu-near-iriyanni-NEW

Post a Comment

Previous Post Next Post