പന്ത് എടുക്കുന്നതിനിടെ അബദ്ധത്തിൽ മലിനജല ടാങ്കിൽ വീണു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന 15കാരൻ മരണപ്പെട്ടു

 


കോഴിക്കോട് കൊടിയത്തൂർ: കൊടിയത്തൂരിൽ നിർമ്മാണത്തിലിരിക്കുന്ന ടാങ്ക് കുഴിയിൽ വീണു ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന. പതിനഞ്ചു വയസ്സുള്ള സിനാൻ എന്ന വിദ്യാർത്ഥി മരണപ്പെട്ടു 

എറണാകുളം ആലുവ പൈപ്പ് ലൈൻ റോഡിൽ താമസിക്കുന്ന സിയാസിന്റെ മകൻ മുഹമ്മദ്‌ സിനാൻ (15) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം  മലിനജല സംസ്കരണത്തിനായി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. ഫയർഫോഴ്സ് കുട്ടിയെ പുറത്ത് എടുത്ത് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്ന്. മരണത്തിനു കീഴടങ്ങി

കൊടിയത്തൂരിലെ മത സ്ഥാപനത്തിൽ പഠിക്കുന്ന കുട്ടിയാണ് കളിക്കുന്നതിനിടെ പന്ത് എടുക്കാൻ വന്നതായിരുന്നു കുട്ടി. നിർമ്മാണത്തിൽ ഇരിക്കുന്ന ഓഡിറ്റോറിയത്തിന്റെ മാലിനജല ടാങ്കിൽ വീണാണ് അപകടം സംഭവിച്ചത്. ടാങ്കിന്റെ മുക്കാൽ ഭാഗവും മൂടിയിരുന്നു. വെള്ളം നിറഞ്ഞു നിൽക്കുന്നതിനാൽ ടാങ്ക് തിരിച്ചറിയാത്തതാണ് അപകടത്തിന് കാരണം.

Post a Comment

Previous Post Next Post