അംങ്കണവാടിക്ക് സമീപം കിണറ്റിൽ മൃതദേഹം കണ്ടെത്തി, മൃതദേഹത്തിന് 2-3 ദിവസത്തെ പഴക്കം



മലപ്പുറം  കൊണ്ടോട്ടി - ഐക്കരപ്പടി കുറിയേടത്ത് കിണറ്റിൽ മൃതദേഹം കണ്ടെത്തി. കുറിയേടം ഒട്ടുപാറ മുളിയോളിൽ നീലാട്ടുകുഴി അങ്കണവാടിക്കടുത്ത് കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.

കുറിയേടം മുളിയോളിൽ സ്വദേശി കൊലത്തി ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 65 വയസ്സ് ആണ് ഇവരുടെ പ്രായം. മൃതദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.


എങ്ങിനെയാണ് ഇവർ കിണറ്റിൽ വീണത് എന്നോ മറ്റോ മനസ്സിലായിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.


സംഭവത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.

Post a Comment

Previous Post Next Post