നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുത പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് പേർക്ക് ദാരുണാന്ത്യം



വയനാട് അമ്പലവയലിൽ ചുള്ളിയോട് റോഡിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് അപകടം മീനങ്ങാടി കോലമ്പറ്റ സ്വദേശികളായ സുധീഷ്, സുമേഷ് എന്നിവർ മരണപ്പെട്ടു. 

അമ്പലവയലിൽ നിന്നും ചുള്ളിയോട് ഭാഗത്തേക്ക് വരികയായിരുന്നു. ബൈക്ക് നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രാത്രി 10 മണിയോടെയാണ് സംഭവം. 


ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post