സലാല: കാനഡയിൽ നിന്ന് ഒമാനിലെത്തിയ മലയാളി യുവാവ് മുങ്ങി മരിച്ചു. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിം (37) ആണ് മരിച്ചത്. സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. കാനഡയിൽ നിന്നും സൗദിയിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ.. അടുത്തേക്ക് വന്നതായിരുന്നു. കുടുംബസമേതം വാദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുഹമ്മദ് ഹാഷിം മുങ്ങിപ്പോവുകയായിരുന്നു. രിസാല സ്റ്റഡി സർക്കിൾ (ആർഎസ്സി) കാനഡ നാഷനൽ വിസ്ഡം കൺവീനറായിരുന്നു മുഹമ്മദ് ഹാഷിം. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: പൗഷബി. ഭാര്യ: ഷരീഫ. മക്കൾ: ഹാദിയ മറിയം, സൈനുൽ ഹംദ്, ദുആ മറിയം.......
