ചങ്ങനാശേരി: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മല്ലപ്പള്ളി വായ്പൂര് വേങ്ങമഠത്തില്‍ കള്ളിപ്പാറ സുരേഷിന്‍റെ മകൻ ആദിത്യൻ (19) ആണ് മരിച്ചത്.
തൃക്കൊടിത്താനം കുന്നുംപുറത്തിന് സമീപം മാടത്തെരുവി ഭാഗത്തായിരുന്നു അപകടം. ബൈക്കില്‍ കൂടെയുണ്ടായിരുന്ന സമീർ പരിക്കുകളോടെ രക്ഷപ്പെട്ടു.
മല്ലപ്പള്ളി ഭാഗത്തുനിന്ന് തൃക്കൊടിത്താനത്തെ ജോലി സ്ഥലത്തേക്ക് വരുമ്ബോഴായിരുന്നു അപകടം. മല്ലപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു കാറും യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മറ്റൊരു സ്കൂട്ടറും അപകടത്തില്‍പെട്ടു. ഇതിലെ യാത്രക്കാരനായ തൃക്കൊടിത്താനം കാലായില്‍ ഷാജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിത്യന്‍റെ സംസ്കാരം പിന്നീട്. അമ്മ: അമ്ബിളി. സഹോദരി: ചിത്തിര.
