കണ്ണൂർ പഴയങ്ങാടി: പുതിയങ്ങാടിയില്‍ ഫിഷ് ലാൻഡിനടുത്ത് വാടക ക്വാർട്ടേഴ്സില്‍ പാചകവാതകം ചോർന്നുണ്ടായ തീപിടുത്തത്തില്‍ മരണം മൂന്നായി.
ഗുരുതരമായി പൊള്ളലേറ്റ ഒഡീഷ സ്വദേശി ശിബ ബെഹ്റ (34) ആണ് മരിച്ചത്. അപകടത്തില്‍ പൊള്ളലേറ്റ സുഭാഷ് ബഹറ, നിഘം ബഹറ എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ നാല് ഒഡീഷ സ്വദേശികളായ തൊഴിലാളികള്‍ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതില്‍ മൂന്ന് പേരാണ് മരിച്ചത്. അവശേഷിച്ച ഒരാള്‍ കണ്ണൂർ മെഡിക്കല്‍ കോളേജാശുപത്രിയില്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ പുലർച്ചെ ആറു മണിക്കാണ് സംഭവം. പാചക വാതക സിലിൻഡർ ലീക്കായത് അറിയാതെ തൊഴിലാളികളിലൊരാള്‍ ലൈറ്റർ കത്തിച്ചു ബീഡി വലിച്ചപ്പോഴാണ് തീയാളി പടർന്നത്.
