കടവല്ലൂർ കല്ലുംപുറത്ത്കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൻസ്കൂട്ടർ യാത്രികൻ മരിച്ചു



കടവല്ലൂർ കല്ലുംപുറത്ത്  കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൻ സ്കൂ‌ട്ടർ യാത്രികൻ മരിച്ചു.ചാലിശ്ശേരി സ്വദേശി ചീരൻ വീട്ടിൽ 58 വയസ്സുള്ള ബാബുവാണ് മരിച്ചത്. കല്ലുംപുറം സെൻററിൽ ഇന്ന് കാലത്ത് 9.30 ന് ആണ് അപകടം നടന്നത്. അപകടത്തിൽപ്പെട്ട കാർ സമീപത്ത് നിർത്തിയിരുന്ന ഓട്ടോറിക്ഷയിലും രണ്ട് സ്‌കൂട്ടറിലും ഇടിച്ചു.കാറ് ഇടിച്ചതിനെ തുടർന്ന് കാൽനടയാത്രക്കാരിയായ കല്ലുംപുറം കോത്തെള്ളി പറമ്പിൽ പ്രഭാകരന്റെ ഭാര്യ 42 വയസ്സുള്ള സുബിതക്കും പരിക്കേറ്റു.

Post a Comment

Previous Post Next Post