നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു; രണ്ടുപേർക്ക് ഗുരുതര പരിക്ക്



തിരുവനന്തപുരം പോത്തൻകോട് നിർമ്മാണത്തിലിരുന്ന വീടിൻ്റെ ഒരു ഭാഗം തകർന്നു വീണു. രണ്ടുപേർക്ക് ഗുരുതര പരുക്ക്. ശ്രീകാര്യം സ്വദേശി സനൂപ് മറ്റൊരു അതിഥി തൊഴിലാളി എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പോത്തൻകോട് പൊലീസ് സ്റ്റേഷന് സമീപം പഴയവീട് പുതുക്കി പണിയുന്നതിനിടെയാണ് വീടിൻ്റെ ഭാഗം തകര്‍ന്നു വീണത്. രണ്ടാമത്തെ നിലയിൽ സുരക്ഷയില്ലാതെ വാർത്ത ഭാഗമാണ് തകർന്നു വീണത്. സനൂപിൻ്റെ രണ്ട് കാലുകൾക്കും ഗുരുതരമായി പരുക്കേറ്റു


ഇരുവരും കോൺക്രീറ്റ് പാളികള്‍ക്കിടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതര സംസ്ഥാന തൊഴിലാളി രണ്ടാമത്തെ നിലയിൽ നിന്ന് വീണ് നട്ടെല്ലിനാണ് പരുക്കേറ്റത്. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെത്തിച്ചത്.

Post a Comment

Previous Post Next Post