വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം


ചെന്നൈ:   വെള്ളക്കെട്ടിൽ വീണ് രണ്ടുവയസുകാരിക്ക് ദാരുണാന്ത്യം. മങ്ങാട് ജനനി നഗർ അനുബന്ധ കോളനിയിലാണ് സംഭവം. സന്ദീപ് കുമാറിന്റെയും പ്രിയദർശിനിയുടെയും മകളായ പ്രിനികയാണ് മരിച്ചത്. അമ്മ ഉറങ്ങുകയായിരുന്ന സമയത്ത് കുട്ടി വീടിനു പുറത്തേക്ക് ഇറങ്ങിപോയിരുന്നു. ഉറക്കമുണർന്ന അമ്മ മകളെ കാണാഞ്ഞ് തിരച്ചിൽ നടത്തിയപ്പോഴാണ് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ചുകിടക്കുന്നത് കണ്ടത്.......

അയൽവാസികളുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എസ്.ആർ.എം.സി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.......



Post a Comment

Previous Post Next Post