ദമ്മാം: ഖഫ്ജി സഫാനിയയയില്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ എറണാകുളം സ്വദേശി മരിച്ചു. ചെല്ലാനം സ്വദേശി പള്ളിക്കത്തയില്‍ വീട്ടില്‍ എഡ്വിന്‍ ഗ്രേസിയസ് (27) ആണ് മരിച്ചത്. സഫാനിയ ഓഫ്ശോര്‍ റിഗ്ഗില്‍ ജോലിചെയ്യവേ കപ്പലില്‍ വെച്ചാണ് എഡ്വിന്‍ അപകടത്തില്‍ പെട്ടത്. മൃതദേഹം സഫാനിയ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒരു വര്‍ഷം മുമ്പാണ് എഡ്വിന്‍ ജോലിക്കായി സൗദിയിലെത്തിയത്. മൂന്ന് മാസം മുമ്പ് കല്ല്യാണം കഴിഞ്ഞ് തിരിച്ച് ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
