ഇടുക്കി രാജാക്കാട് തട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ശക്തമായ കാറ്റിൽ ദേഹത്തേക്ക് മരം വീണ് തോട്ടം തൊഴിലാളി മരിച്ചു. ശാന്തൻപാറ പേത്തൊട്ടിയിൽ ആണ് സംഭവം. പത്തേക്കർ പാർത്ഥിപൻ എന്ന ആളുടെ തോട്ടത്തിലെ സ്ഥിരം ജീവനക്കാരിയായ ശാന്തൻപാറ ടാങ്ക് മേട് സ്വദേശിനി സുനിത (40)ആണ് മരിച്ചത്.
തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ശക്തമായ കാറ്റിൽ ദേഹത്തേക്ക് മരം വീണാണ് അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. ഉടനെ തമിഴ്‌നാട് ബോഡി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
