കൊല്ലത്ത് വാക്ക് തർക്കത്തിന് പിന്നാലെ സുഹൃത്തിനെ തലയ്ക്കടിച്ച് കൊന്നു



കൊല്ലത്ത് മധ്യവയസ്‌കനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആനപ്പാറ സ്വദേശി ശശി(58) ആണ് മരിച്ചത്. സുഹൃത്ത് രാജുവാണ് ശശിയുടെ തലയ്ക്കടിച്ചത്. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽപോയ രാജുവിനായി കടയ്ക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post