മരുതിമലയിൽനിന്ന് വീണ് ഒൻപതാം ക്ലാസുകാരിക്ക് ദാരുണാന്ത്യം; സുഹൃത്തായ പെൺകുട്ടിക്ക് ഗുരുതര പരിക്ക്



കൊല്ലം:  മരുതിമലയിൽനിന്ന് വീണ് ഒൻപതാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. .അടൂർ പെരിങ്ങാട് സ്വദേശി മീനു ആണ് മരിച്ചത്. പരിക്കേറ്റ പെൺകുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരേ ക്ലാസിൽ പഠിക്കുന്നവരാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അപകടകരമായ സ്ഥലത്തേക്ക് കുട്ടികൾ പോകുന്നത് പ്രദേശവാസികളുടെ. ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് ഇരുവരും താഴെ വീണുകിടക്കുന്നതാണ് കണ്ടത്. പെൺകുട്ടികൾ ഉയരത്തിൽനിന്ന് താഴേയ്ക്ക് ചാടിയതാണോ എന്നും സംശയിക്കുന്നതായി പോലീസ് പറയുന്നു. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടികൾ നേരത്തെയും ഈ പ്രദേശത്തേക്ക് വന്നിരുന്നതായി പോലീസ് പറയുന്നു.

Post a Comment

Previous Post Next Post