ദേശീയപാതയിൽ മംഗലത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം



വടക്കഞ്ചേരി: ദേശീയപാത 544 ൽ വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലത്ത് 

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഥാർ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. 

തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന ഥാർ ആണ് റോഡ് മുറിച്ച് കടക്കാൻ നിൽക്കുന്നവരെ ഇടിച്ചത്. തെക്കേത്തറ പാഞ്ഞാം പറമ്പ് സ്വദേശി ഷിജു (30), മംഗലത്ത് വിരുന്ന് വന്ന പല്ലാവൂർ സ്വദേശി കിഷോറുമാണ് മരിച്ചത്. രണ്ട് പേരുടെയും മൃതദ്ദേഹം ആലത്തൂര്‍ ഇരട്ടക്കുളം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.



Post a Comment

Previous Post Next Post