കണ്ണൂർ : തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. തലശ്ശേരി ചിറക്കര ഗവ.വൊക്കേഷൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി ചൊക്ലി പാറാലിലെ പന്ന്യന്റവിട ആശിഖി (17) നെയാണ് നട്ടെല്ലിന് ക്ഷതമേറ്റ് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് സംഭവം. സാധനങ്ങൾ വാങ്ങാൻ വീട്ടിൽ നിന്ന് കടയിലേക്ക് പോകവെയാണ് അപകടം. ശക്തമായ കാറ്റടിച്ചപ്പോൾ അടുത്ത പറമ്പിലെ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തി
നട്ടെല്ലിന് ക്ഷതമേറ്റതിനാൽ ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. ആശിഖിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
