എടവണ്ണപ്പാറ: ബസിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ക്ലീനർ മരിച്ചു. എടവണ്ണപ്പാറ വിളക്കണ്ടത്തിൽ സജിം അലിയാണ് (36) മരിച്ചത്.
പരിക്കേറ്റ ബസ് ഡ്രൈവർ എടവണ്ണപ്പാറ കൊളംബലം സ്വദേശി നാസറിനെ (39) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എടവണ്ണപ്പാറയിലായിരുന്നു സംഭവം. തൊഴിൽപരമായ കാര്യങ്ങളെച്ചൊല്ലിയുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.
മാസങ്ങൾക്കുമുമ്പ് എടവണ്ണപ്പാറയിൽ ഹോം ഗാർഡിനെ ആക്രമിച്ച കേസിലെ പ്രതിയാണ് മരിച്ച സജീം അലി. വാഴക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
