വായനാട്: കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട കാർ നാലു വാഹനങ്ങളിൽ ഇടിച്ച് മൂന്നുപേർക്ക് പരിക്ക്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട കാർ വെള്ളിമൂങ്ങയിലും ഗുഡ്‌സിലും രണ്ടു ബൈക്കിലും ഇടിക്കുകയായിരുന്നു. രാവിലെയാണ് സംഭവം.
വെള്ളിമൂങ്ങ ഡ്രൈവർ അസൈനാർ, ടൗണിലെ കൊല്ലപ്പണിക്കാരൻ ഹരിദാസ്, മീൻ വിൽപനകാരൻ അത്തിനിലം നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്.
