കെഎസ്ആർടിസി ബസ് ഇടിച്ച് ചികിത്സയിലിരുന്ന ക്ഷീര കർഷകൻ മരിച്ചു…

 


 ബാലരാമപുരം  ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീര കർഷകൻ മരിച്ചു.  പരുത്തിച്ചൽകോണം സ്വദേശി സന്തോഷാണ് (52) മരിച്ചത്. ഇന്നലെ രാവിലെ വഴിമുക്ക് കല്ലമ്പലത്ത് വച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ സന്തോഷ് സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ കെഎസ്ആർടിസി ബസ് ഇടിച്ചായിരുന്നു അപകടം.


തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ സന്തോഷിനെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Post a Comment

Previous Post Next Post